തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകത്തെ വാര്‍ഡ് മെമ്പര്‍ ശ്രീജ ആത്മഹത്യ ചെയ്തത് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളുടെ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഭര്‍ത്താവ് ജയന്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഭാര്യ കരച്ചിലായിരുന്നെന്നും റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത രീതിയില്‍ അവര്‍ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന് രാവിലെയാണ് ശ്രീജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആസിഡ് കഴിച്ചാണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. വീടിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Panchayat president made a slanderous statement, was crying just yesterday; Aryanad ward member's husband commits suicide